കൈക്കൂലി കേസ്…സ്വപ്ന ഓഫീസിലെ ‘സ്മാർട് എംപ്ലോയി…മേലധികാരികാളുടെ പ്രിയം പിടിച്ചുപറ്റി നേടിയത്…
കൊച്ചി: കൈക്കൂലി കേസിൽ പിടിയിലായ കൊച്ചി കോർപറേഷനിലെ ഉദ്യോഗസ്ഥ സ്വപ്ന, സുപ്രധാന ചുമതല നേടിയത് മേലധികാരികളുടെ പ്രിയം നേടിയതിലൂടെ. 2019ലാണ് തൃശൂർ കോർപ്പറേഷനിൽ സ്വപ്ന ആദ്യമായി ജോലിയിൽ പ്രവേശിക്കുന്നത്. സ്ഥലംമാറ്റത്തിൽ 2023ൽ കൊച്ചി കോർപ്പറേഷൻ വൈറ്റിലയിലെ സോണൽ ഓഫീസിലെത്തി.
സ്മാർട്ടായി നിന്ന സ്വപ്ന എളുപ്പത്തിൽ മേലുദ്യോഗസ്ഥരുടെ വിശ്വാസം പിടിച്ചു പറ്റി. ഫസ്റ്റ് ഗ്രേഡ് ഓവർസിയർ റാങ്ക് ആയതിനാൽ ബിൽഡിംഗ് ഇൻസ്പെക്ടർ പദവിയും കിട്ടി. നഗരഹൃദയമായതിനാൽ കെട്ടിട പെർമിറ്റ് സംബന്ധിച്ച കുറെ അപേക്ഷകൾ ചെറിയ സമയത്തിനുള്ളിൽ സ്വപ്നയ്ക്ക് മുന്നിലെത്തി. ഇതിലെല്ലാം സ്വപ്ന അഴിമതി നടത്തിയിട്ടുണ്ടോ എന്നാണ് വിജിലൻസിന്റെ നിലവിലെ പരിശോധന.