ഓട്ടോ ഡ്രൈവറുടെ കൊലപാതകം ഭാര്യ മിനിയുടെ അറിവോടെ…സന്തോഷുമായി നടത്തിയത്…

കണ്ണൂർ കൈതപ്രത്തെ ഓട്ടോ ഡ്രൈവർ രാധാകൃഷ്ണന്റെ കൊലപാതകത്തെകുറിച്ച് ഭാര്യ മിനി നമ്പ്യാർക്ക് നേരത്തേ അറിവുണ്ടായിരുന്നെന്ന് പൊലീസ്. പ്രതിയായ സന്തോഷിന് രാധാകൃഷ്ണന്റെ ലൊക്കേഷൻ വിവരങ്ങളടക്കം നൽകിയതും മിനി നമ്പ്യാരെന്ന് കണ്ടെത്തൽ. കഴിഞ്ഞ ദിവസമാണ് രാധാകൃഷ്ണന്റെ കൊലപാതകത്തിൽ ഗൂഢാലോചനാക്കുറ്റം ചുമത്തി ഭാര്യയും ബിജെപി മുൻ ജില്ലാ കമ്മിറ്റി അംഗവുമായ മിനി നമ്പ്യാരെ പൊലീസ് അറസ്റ്റ് ചെയ്തത്.

രാധാകൃഷ്ണന്റെ കൊലപാതകത്തിൽ ഡിജിറ്റൽ തെളിവുകളുടെ സഹായത്തോടെയാണ് മിനിയുടെ പങ്ക് പൊലീസ് കണ്ടെത്തിയത്. മിനിയും സന്തോഷും തമ്മിലുള്ള സൗഹൃദം തുടങ്ങുന്നത് ഫെയ്സ്ബുക്കിലൂടെയാണ്. റീൽസുകൾ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെയ്ക്കുന്ന പതിവുണ്ടായിരുന്നു മിനി നമ്പ്യാർക്ക്. ഒരു വർഷം മുൻപ് ഫേസ്ബുക്കിലിട്ട പോസ്റ്റിന് സന്തോഷിന്റെ കമന്റ്, തിരിച്ച് മിനിയുടെ ലൈക്ക്. പിന്നെ ചാറ്റിങിലൂടെ ബന്ധം വളർന്നു. സഹപാഠിയെന്ന് കള്ളം പറഞ്ഞ് വീട്ടിലെത്തിച്ചു. പുതിയ വീടിന്റെ നിർമാണമടക്കം സന്തോഷിനെ ഏൽപ്പിച്ചു.

കുറഞ്ഞ കാലയളവിനിടയിൽ മിനി സന്തോഷുമായി നടത്തിയത് മൂവായിരത്തോളം ഫോൺകോളുകളെന്ന് പൊലീസ് പറയുന്നു. ഇരുവരും തമ്മിലുള്ള അടുപ്പം പല തവണ രാധാകൃഷ്ണൻ വിലക്കിയിരുന്നു. ഭർത്താവിന് വധഭീഷണിയുണ്ടെന്നറിഞ്ഞിട്ടും വിവരം പൊലീസിലറിയിക്കാൻ മിനി മുതിർന്നില്ലെന്നാണ് കണ്ടെത്തൽ. രാധാകൃഷ്ണനെ തട്ടിക്കളയും എന്ന് സന്തോഷ് മിനിയ്ക്ക് വാട്സാപ്പ് സന്ദേശമയച്ചതിനും തെളിവുകളുണ്ട്.

Related Articles

Back to top button