ഗ്ലെന്‍ മാക്‌സ്‌വെല്‍ ഐപിഎല്ലില്‍ നിന്ന് പുറത്ത്….
പഞ്ചാബ് കിംഗ്‌സിന്റെ ഓസ്‌ട്രേലിയന്‍ താരം ഗ്ലെന്‍ മാക്‌സ്‌വെല്‍ ഐപിഎല്ലില്‍ നിന്ന് പുറത്ത്. വിരലിന് സാരമായി പരിക്കേറ്റതോടെയാണ് മാക്‌സ്‌വെല്ലിന് ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തിന് മുന്‍പ് നായകന്‍ ശ്രേയസ് അയ്യരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മാക്‌സ്‌വെല്ലിന്റെ പകരക്കാരനെ ഇനിയും നിശ്ചയിച്ചിട്ടില്ലെന്ന് ശ്രേയസ് പറഞ്ഞു. ഐപിഎല്‍ താരലേലത്തില്‍ 4.2 കോടി രൂപയ്ക്കാണ് മാക്‌സ്‌വെല്ലിനെ പഞ്ചാബ് കിംഗ്‌സ് സ്വന്തമാക്കിയത്.
എന്നാല്‍ സീസണില്‍ നിരാശാജനകമായ പ്രകടനമാണ് മാക്‌സ്‌വെല്‍ പുറത്തെടുത്തത്. പഞ്ചാബ് കിങ്‌സിനായി ഏഴ് മത്സരങ്ങളില്‍ നിന്ന് 48 റണ്‍സ് മാത്രമാണ് മാക്‌സ്‌വെല്ലിന് നേടാനായത്. ബൗളിങ്ങില്‍ നാല് വിക്കറ്റ് നേടിയത് മാത്രമാണ് മാക്‌സ്‌വെല്ലിന്റെ നേട്ടം. അതേസമയം, പഞ്ചാബ് പ്ലേ ഓഫിനോ അടുത്തു. കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ തോല്‍പ്പിച്ചിരുന്നു പഞ്ചാബ്. ചെന്നൈ, ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനായിരുന്നു ചെന്നൈയുടെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ചെന്നൈ 19.2 ഓവറില്‍ 190ന് എല്ലാവരും പുറത്തായി. 47 പന്തില്‍ 88 റണ്‍സ് നേടിയ സാം കറനാണ് ടോപ് സ്‌കോറര്‍.