17കാരി പീഡനത്തിനിരയായ സംഭവം…രണ്ടാനച്ഛനെതിരെ…
തിരൂരങ്ങാടിയിൽ കുടുംബ വഴക്കിനിടെ 17-കാരി മർദ്ദനത്തിനും പീഡനത്തിനും ഇരയായ സംഭവത്തിൽ
രണ്ടാനച്ഛനെതിരെ പോക്സോ വകുപ്പ് ചുമത്തി. അമ്മയ്ക്കെതിരെയും ജുവൈനൽ ജസ്റ്റിസ് വകുപ്പുകൾ ചുമത്തി കേസെടുത്തു. വിദ്യാർത്ഥിനിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും.
ഒപ്പം ഉണ്ടായിരുന്ന 63 വയസുള്ള മുത്തശ്ശിയും മർദ്ദനത്തിനിരയായതായി മാതൃസഹോദരി പറഞ്ഞു . മർദ്ദനത്തെ തുടർന്ന് നടക്കാനും സംസാരിക്കാനും സാധിക്കാത്ത അവസ്ഥയിലാണ് പെൺകുട്ടി. മറ്റൊരാളുടെ സഹായത്തോടെയാണ് കുട്ടി നടക്കുന്നത്.
അമ്മ തലമുടിയിൽ പിടിച്ച് ചുമരിൽ ഇടിപ്പിച്ചുവെന്നും കുട്ടി പറഞ്ഞിരുന്നു. രഹസ്യ ഭാഗങ്ങളിൽ ഉൾപ്പെടെ കുട്ടിക്ക് മുറിവുകളുണ്ടായിരുന്നു. എന്നാൽ തിരൂരങ്ങാടി പൊലീസ് നിസാര വകുപ്പുകൾ ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്യാതെ തിരിച്ചുവിട്ടുവെന്ന് അഡ്വ. റോഷ്നിയും ആരോപിച്ചിരുന്നു.