നടിമാരെ അധിക്ഷേപിച്ചു….വ്ളോഗര്‍ ‘ചെകുത്താനെ’തിരെ പരാതി നൽകി നടി….

കൊച്ചി: ആറാട്ടണ്ണന് എന്ന പേരില്‍ അറിയപ്പെടുന്ന സന്തോഷ് വര്‍ക്കിക്കെതിരെ കേസെടുത്ത സംഭവത്തില്‍ നടിമാരെ അധിക്ഷേപിച്ച വ്ളോഗര്‍ക്കെതിരെ പരാതി. സമൂഹമാധ്യമങ്ങളില്‍ ‘ചെകുത്താന്’ എന്നറിയപ്പെടുന്ന അജു അലക്സിനെതിരെയാണ് നടി ഉഷ ഹസീന പൊലീസില്‍ പരാതി നല്‍കിയത്. ആറാട്ടണ്ണനെതിരെ പരാതിപ്പെട്ടവരുടെ അവസ്ഥ കണ്ടല്ലോയെന്നും എത്രപേരാണ് പരാതി കൊണ്ടുപോയത്, എല്ലാവരും തീര്‍ന്നുപോകുമെന്നുമാണ് ചെകുത്താന് യൂട്യൂബ് വീഡിയോയിലൂടെ വെല്ലുവിളിച്ചത്. ഇയാള്‍ക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് ഉഷ ഹസീന ആലപ്പുഴ ഡിവൈഎസ്പിക്കാണ് പരാതി നല്‍കിയത്. പരാതിയും വീഡിയോയിലെ പരാമര്‍ശങ്ങളും പരിശോധിച്ച് തുടര്‍നടപടികള്‍ എടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.



