ജാതി സെൻസസ് കോൺ​ഗ്രസിന്റെ ആശയം.. സ്വാഗതം ചെയ്യുന്നുവെന്ന് രാഹുൽ​ ഗാന്ധി…

ജനസംഖ്യാ സെന്‍സസിനൊപ്പം ജാതി സെന്‍സസും നടത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമായ നടപടിയാണെന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജാതി സെന്‍സസ് കോണ്‍ഗ്രസിന്റെ ദര്‍ശനമായിരുന്നുവെന്നും അവര്‍ അത് സ്വീകരിച്ചതില്‍ തങ്ങള്‍ക്കു സന്തോഷമുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.ബിജെപി ഇത്ര പെട്ടെന്ന് ജാതി സെൻസസ് സ്വീകരിക്കാനിടയായ സാഹചര്യമെന്താണെന്ന് വ്യക്തമല്ല. ബിഹാർ തിരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിലാണെന്ന് താൻ കരുതുന്നില്ലെന്നും രാഹുൽ ​ഗാന്ധി അഭിപ്രായപ്പെട്ടു.

കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ജാതി സെൻസസിന് സമയപരിധി വേണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. എപ്പോൾ പൂർത്തിയാക്കുമെന്ന് പറയണം. ആന്ധ്ര മോഡൽ പ്ലാൻ വേണമെന്നും രാഹുൽ ​ഗാന്ധി ആവശ്യപ്പെട്ടു. ജാതി സെൻസസ് മാത്രം പോര; സംവരണം, പ്രാതിനിധ്യം എന്നിവ ഉറപ്പാക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.ജാതി സെന്‍സസിനെ വികസനത്തിന്റെ പുതിയ മാതൃകയാണെന്നും രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചു.

പഹൽഗാം ഭീകരാക്രമണത്തിലും രാഹുൽ ഗാന്ധി പ്രതികരിച്ചു. പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നിൽ ആരായാലും അവർക്ക് അതിൻ്റെ മറുപടി നൽകണം. തിരിച്ചടിക്ക് പ്രതിപക്ഷം നൂറ് ശതമാനം പിന്തുണ നൽകും. നരേന്ദ്ര മോദി പ്രവർത്തിക്കണം. അതിന് മുഴുവൻ പ്രതിപക്ഷാം​ഗങ്ങളും പിന്നിലുണ്ടാകും.ശക്തവും യുക്തവുമായ നടപടി സമയം നഷ്ടപ്പെടുത്താതെ പ്രധാനമന്ത്രി സ്വീകരിക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Related Articles

Back to top button