ഫ്ലാറ്റിൽ ഒന്നരമാസമായി ലഹരി ഉപയോഗം…കഞ്ചാവ് മാത്രമല്ലെന്ന് എക്സൈസിന് വിവരം….
കൊച്ചി : സിനിമ സംവിധായകരായ ഖാലിദ് റഹ്മാനും അഷറഫ് ഹംസയും ഉൾപ്പെട്ട കഞ്ചാവ് കേസിൽ ഫ്ലാറ്റുടമ സംവിധായകൻ സമീർ താഹിറിന് എക്സൈസ് നോട്ടീസ്. ഒരാഴ്ചയ്ക്കുള്ളിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ്. കഞ്ചാവ് സംവിധായകർക്കു നൽകിയ ആളെ പരിചയപ്പെടുത്തിയ ആളെ വിളിച്ച് വരുത്തുമെന്ന് അസിസ്റ്റന്റ്എക്സൈസ് കമ്മീഷണർ എംഎഫ് സുരേഷ് പറഞ്ഞു. അതിന് ശേഷമാവും കഞ്ചാവ് വിതരണം ചെയ്ത ആളെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുക.
ഇരുവരേയും ചോദ്യം ചെയ്ത ശേഷം ഖാലിദ് റഹ്മാനേയും അഷറഫ് ഹംസയേയും ആവശ്യമെങ്കിൽ വീണ്ടും വിളിച്ചു വരുത്തും. ഫ്ലാറ്റിൽ ഒന്നരമസമായി ലഹരി ഉപയോഗം നടക്കുന്നുവെന്നും കഞ്ചാവ് അല്ലാതെ മറ്റ് ലഹരികൾ ഉണ്ടായിരുന്നു എന്നാണ് ലഭിച്ച വിവരമെന്നും അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ വ്യക്തമാക്കി.