ഒന്നാം തീയതി ശമ്പളം കൊടുക്കുന്നത് KSRTC യുടെ വായ്പ ബാധ്യത കൂട്ടി… കെ.ബി ഗണേഷ് കുമാറിനെതിരെ ആന്റണി രാജു…
ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിനെതിരെ മുൻമന്ത്രി ആന്റണി രാജു. KSRTC യുടെ വായ്പാ ബാധ്യത കൂട്ടിയാണ് ഒന്നാം തീയതി ശമ്പളം കൊടുക്കുന്നത്. ഓവർ ഡ്രാഫ്റ്റ് പരിധി 50 കോടിയിൽ നിന്ന് 100 കോടിയാക്കി. കൂടുതൽ പലിശ കൊടുക്കുന്നത് KSRTC യുടെ സാമ്പത്തിക നഷ്ടം കൂട്ടും. ഇപ്പോഴത്തേത് താൽക്കാലിക മുട്ടുശാന്തി. KSRTC യിൽ പുതിയ പദ്ധതികൾ കാണുന്നില്ല. ഇപ്പോൾ വരുമാനം ലഭിക്കുന്ന പദ്ധതികൾ താൻ തുടങ്ങിവെച്ചതെന്നും ആന്റണി രാജു പറഞ്ഞു