വിരമിക്കാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെ ഐ എം വിജയന് സ്ഥാനക്കയറ്റം….

വിരമിക്കാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെ ഫുട്‌ബോള്‍ ഇതിഹാസം ഐ എം വിജയന് പൊലീസ് സേനയില്‍ സ്ഥാനക്കയറ്റം. നിലവില്‍ മലപ്പുറത്ത് എംഎസ്പിയില്‍ അസിസ്റ്റന്റ് കമാന്‍ഡന്റാണ് ഐ എം വിജയന്‍. ഇപ്പോള്‍ ഡെപ്യൂട്ടി കമാന്‍ഡന്റന്റായാണ് സ്ഥാനക്കയറ്റം ലഭിച്ചിരിക്കുന്നത്. സ്ഥാനക്കയറ്റം ആവശ്യപ്പെട്ട് ഐ എം വിജയന്‍ അപേക്ഷ നല്‍കിയിരുന്നു. പിന്നാലെ സൂപ്പര്‍ ന്യൂമറി തസ്തിക സൃഷ്ടിച്ചാണ് നിയമനം ലഭിച്ചിരിക്കുന്നത്.

ഇന്നും നാളെയും മാത്രമേ ഈ തസ്തികയില്‍ ഐ എം വിജയന് പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളു. എന്നാൽ ഈ തസ്തികയിലുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതായിരിക്കും. ദിവസങ്ങള്‍ക്ക് മുമ്പ് പിറന്നാള്‍ ദിനത്തിലാണ് പൊലീസ് ഐ എം വിജയന്റെ യാത്രയയപ്പ് ചടങ്ങ് നടന്നത്. എംഎസ്പിയില്‍ നിന്ന് വിരമിക്കാനായത് തന്നെ സംബന്ധിച്ച് വലിയൊരു ഭാഗ്യമാണെന്നായിരുന്നു അന്ന് ഐ എം വിജയന്‍ പറഞ്ഞത്.

Related Articles

Back to top button