‘ബീയര്‍ കുടിക്കും പോലെ കുടിച്ചു’..സ്വന്തം മൂത്രം കുടിച്ച് പരിക്ക് മാറിയെന്ന് നടന് പരേഷ് റാവൽ..
ബോളിവുഡിലെ ശ്രദ്ധേയ നടനായ പരേഷ് റാവൽ മുന്‍പ് കാൽമുട്ടിന്റെ പരിക്ക് ഭേദമാക്കാൻ സ്വന്തം മൂത്രം കുടിച്ചിരുന്നു എന്ന് വെളിപ്പെടുത്തിയത് ഇപ്പോള്‍ വാര്‍ത്തയാകുകയാണ്. രാജ്കുമാർ സന്തോഷിയുടെ ഘട്ടക് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കാലിന് പരിക്കേറ്റപ്പോഴാണ് ഇതെന്നാണ് പരേഷ് റാവൽ വെളിപ്പെടുത്തിയത്.
അന്നത്തെ പരിക്കില്‍ കരിയർ അവസാനിക്കുമെന്ന് താന്‍ ഭയപ്പെട്ടുവെന്ന് പരേഷ് റാവൽ പറഞ്ഞു. അന്ന് പരിക്കേറ്റ തന്നെ ടിനു ആനന്ദും ഡാനി ഡെൻസോങ്പയും ചേര്‍ന്നാണ് മുംബൈയിലെ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അജയ് ദേവ്ഗണിന്റെ പിതാവും പ്രശസ്ത ആക്ഷൻ ഡയറക്ടറുമായ വീരു ദേവ്ഗൺ ആശുപത്രിയിൽ അന്ന് സന്ദർശിച്ചെന്നും വേഗത്തിൽ സുഖം പ്രാപിക്കാൻ സ്വന്തം മൂത്രം കുടിക്കാൻ നിർദ്ദേശിച്ചത് എന്നാണ് മുതിര്‍ന്ന നടന് പറഞ്ഞത്.
“ഞാൻ നാനാവതിയിൽ ആയിരുന്നപ്പോൾ വീരു ദേവ്ഗൺ സന്ദർശിക്കാൻ വന്നിരുന്നു. ഞാൻ അവിടെയുണ്ടെന്ന് അറിഞ്ഞപ്പോൾ അദ്ദേഹം എന്റെ അടുത്ത് വന്ന് എനിക്ക് എന്താണ് സംഭവിച്ചതെന്ന് ചോദിച്ചു? എന്റെ കാലിന് പരിക്കേറ്റതിനെക്കുറിച്ച് ഞാൻ അദ്ദേഹത്തോട് പറഞ്ഞു.”