നവവധുവായി അമ്പലനടയിൽ രേണു സുധി….

ഇന്ന് സമൂഹമാധ്യമങ്ങളിൽ അറിയപ്പെടുന്ന താരമാണ് അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. റീൽ വീഡിയോകളിലൂടെയും മോഡലിങ്ങിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയുമെല്ലാം സജീവമാണ് രേണു ഇപ്പോൾ. ഇപ്പോൾ വിവാഹവേഷത്തിൽ അമ്പലനടയിൽ നിൽക്കുന്ന രേണുവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകര്‍ഷിക്കുകയാണ്. സെറ്റും മുണ്ടുമുടുത്ത്, കഴുത്തിൽ തുളസി മാല അണിഞ്ഞ് ഒരു ചെറുപ്പക്കാരനൊപ്പം ക്ഷേത്ര നടയിൽ നിന്ന് പ്രാർത്ഥിക്കുന്ന രേണുവിന്റെ വീഡിയോയാണ് വൈറലാകുന്നത്. പിന്നാലെ രേണു വീണ്ടും വിവാഹിതയായോ എന്ന തരത്തിലുള്ള ചോദ്യങ്ങളും ഉയർന്നു.

എന്നാൽ പുതിയ മ്യൂസിക്കൽ ആൽബത്തിന്റെ ഷൂട്ടിങ്ങിനു വേണ്ടിയാണ് രേണു വിവാഹവേഷത്തിൽ അമ്പലത്തിലെത്തിയത്. പതിവു പോലെ പുതിയ വീഡിയോയ്ക്കു താഴെയും രേണുവിനെതിരെയുള്ള വിമർശനങ്ങൾ നിറയുകയാണ്. രേണുവിനോടും ഒപ്പമുള്ള നായകനോടും ഹണിമൂൺ എവിടെയാണെന്ന് ഒരാൾ ചോദിക്കുന്നത് വീഡിയോയിൽ കാണാം. ഊട്ടിയിൽ എന്നാണ് ആൽബത്തിലെ നായകൻ ചോദ്യത്തിന് മറുപടിയായി പറയുന്നത്.

Related Articles

Back to top button