ഈ ചെടി വീട്ടിൽ വളർത്തിയാൽ.. സമ്പത്തും ഐശ്വര്യവും വന്നുചേരും.. മണിപ്ലാന്റിനെക്കാൾ ഇരട്ടിഫലം…
ഒരു വീട്ടിൽ സമാധാനവും സമ്പത്തും സന്തോഷവും ഒക്കെ നിലനിർത്താൻ വാസ്തുപ്രകാരമുള്ള കാര്യങ്ങൾ പാലിക്കേണ്ടതുണ്ട്. വാസ്തുവിൽ നിരവധി സസ്യങ്ങളെക്കുറിച്ച് പറയുന്നുണ്ട്. അത്തരത്തിലുള്ള സസ്യങ്ങൾ നട്ട് പിടിപ്പിച്ചാൽ വീട്ടിൽ ഐശ്വര്യം വന്നുചേരും.സസ്യങ്ങൾ വെറും അലങ്കാരമല്ല. അവ പ്രകൃതിയുടെ ജീവസ്സുറ്റതും ശ്വസിപ്പിക്കുന്നതുമായ ശക്തികളാണ്. ഈ സസ്യങ്ങൾ ഉള്ള വീട്ടിൽ ലക്ഷ്മിയും കുബേരനുമെത്തും. ഇത്തരത്തിൽ സമ്പത്ത് കൊണ്ടുവരുന്ന ചെടിയാണ് മണി പ്ലാന്റ്. ഭൂരിഭാഗം വീടുകളിലും ഈ ചെടി നട്ട് പിടിപ്പിക്കാറമുണ്ട്. മണി പ്ലാന്റ് ഒരു വ്യക്തിക്ക് ഐശ്വര്യവും സമ്പത്തും കൊണ്ടുവരും. എന്നാൽ മണി പ്ലാന്റിനെക്കാൾ ഫലം തരുന്ന മറ്റൊരു സസ്യം ഉണ്ട്.
ഈ സസ്യത്തിന്റെ പേരാണ് തുജ അല്ലെങ്കിൽ മോർപങ്കി. വാസ്തുവിൽ തുജക്ക് വളരെ പ്രാധാന്യമുണ്ട്. തുജ പ്ലാന്റ് വീട്ടിൽ സന്തോഷവും ഐശ്വര്യവും സമ്പത്തുമൊക്കെ കാെണ്ടുവരും. തുജ പ്ലാന്റ് വീട്ടിൽ നട്ടുപിടിപ്പിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.. എന്തൊക്കെയാണ് തുജ വീട്ടിൽ നടുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം..
തുജ പ്ലാന്റ് വീട്ടിൽ ഉണ്ടെങ്കിൽ കുബേരന്റെ അനുഗ്രഹം വന്നുചേരും. തുജ പ്ലാന്റിനെ കൃത്യമായി പരിപാലിച്ചാൽ കുബേര ദേവൻ സന്തോഷിക്കുകയും ആ വീട്ടിലുള്ള വ്യക്തികൾക്ക് അതിന്റെ ഗുണം ലഭിക്കുകയും ചെയ്തു. വീട്ടിൽ ഐശ്വര്യവും സമാധാനവും എത്തിക്കുന്ന ചെടിയാണ് തുജ. ഐശ്വര്യം മാത്രമല്ല നിങ്ങളുടെ കടബാധ്യത ഇല്ലാതാവുകയും ചെയ്യും.വീടിന്റെ വടക്ക് വശത്താണ് ഈ ചെടി നടേണ്ടത്. വീടിന്റെ വടക്ക് വശത്ത് തുജ നടുമ്പോൾ വീട്ടിൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകില്ല. പണം എപ്പോഴും വന്നുചേരും.