ചിരഞ്ജീവി ചിത്രത്തിൽ അഭിനയിക്കാൻ വമ്പൻ പ്രതിഫലം ആവശ്യപ്പെട്ട് നയൻ‌താര.. തുക കേട്ട ഞെട്ടലിൽ അണിയറപ്രവർത്തകർ…

ലേ‍ഡി സൂപ്പർസ്റ്റാർ പദവി വേണ്ടെന്ന് വെച്ചെങ്കിലും നയൻതാരയ്ക്ക് ലഭിക്കുന്ന ജനശ്രദ്ധയിൽ ഇപ്പോളും മാറ്റമില്ല.അടുത്ത കാലത്തായി തുടരെ വിവാദങ്ങളിലാണ് നയൻതാര.ഇപ്പോൾ ഇതാ നയൻതാരയുമായി ബന്ധപ്പെട്ട മറ്റൊരു വാർത്ത പുറത്ത് വരുന്നു.തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവിയും അനിൽ രവിപുടിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിനായി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. മെഗാ 157 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന സിനിമയിലെ നായിക കഥാപാത്രത്തിനായി തെന്നിന്ത്യൻ താരം നയൻ‌താരയെ അണിയറപ്രവർത്തകർ സമീപിച്ചതായാണ് റിപ്പോർട്ടുകൾ.എന്നാൽ ഈ ചിത്രത്തിനായി താരം വമ്പൻ പ്രതിഫലം ആവശ്യപ്പെട്ടതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്.

നയൻതാര ആവശ്യപ്പെട്ട പ്രതിഫലം മേക്കേർസിനെ ഞെട്ടിച്ചെന്നാണ് റിപ്പോർട്ട്. 18 കോടി രൂപയാണ് നയൻതാര പ്രതിഫലമായി ആവശ്യപ്പെട്ടത്. ഇത്രയും വലിയ തുക നൽകേണ്ടെന്ന് തീരുമാനിച്ച മേക്കേർസ് നയൻതാരയ്ക്ക് പകരം മറ്റ് നടിമാരെ പരി​ഗണിക്കുന്നെന്നും റിപ്പോർട്ടുകളിൽ പറയുന്നു. നേരത്തെ ‘സെയ് റാ നരസിംഹ റെഡ്ഡി’, ‘ഗോഡ്ഫാദർ’ എന്നീ ചിരഞ്ജീവി ചിത്രങ്ങളിൽ നയൻ‌താര അഭിനയിച്ചിരുന്നു.

Related Articles

Back to top button