കാലടി സര്‍വകലാശാലയിലെ ഫ്‌ളക്സ്.. കലാപാഹ്വാനത്തിന് കേസെടുത്ത് പൊലീസ്…
കാലടി സംസ്കൃത സർവകലാശാലയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ട സംഭവത്തിൽ കലാപാഹ്വാനത്തിന് കേസെടുത്ത് പൊലീസ്. പ്രധാനമന്ത്രിയെ അവഹേളിച്ചതിലൂടെ പ്രകോപനം സൃഷ്ടിച്ചെന്ന് പൊലീസ് പറഞ്ഞു. ഫ്ലക്സ് ആര് സ്ഥാപിച്ചതെന്ന് കണ്ടെത്താൻ അന്വേഷണം തുടങ്ങി. വിഷയത്തിൽ ആകെ മൂന്ന് എഫ്ഐആറുകളാണ് ഫയൽ ചെയ്തിട്ടുള്ളത്.
ഗുജാറാത്ത് കലാപവും ബാബറി വിഷയവും പ്രതീകാത്മകമായി ചിത്രീകരിച്ചതാണ് ഫ്‌ളക്‌സ്. ക്യാമ്പസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. കാലടി സര്‍വ്വകലാശാലയുടെ കവാടത്തിലാണ് ഇന്ന് രാവിലെയോടെ ഫ്‌ലക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. നാലു കൈകളുള്ള മോദി. ഒരു കൈയ്യില്‍ ത്രിശൂലത്തില്‍ കുത്തിയ നവജാതശിശു, ഒന്നില്‍ ബാബറി മസ്ജിദിന്റെ മിനാരങ്ങള്‍. മറ്റ് കൈകളില്‍ തൂക്കുകയറും താമരയും. പിന്നാലെ ബിജെപി ക്യാമ്പസിലേക്ക് പ്രകടനമായെത്തി. സംഘര്‍ഷാവസ്ഥയുണ്ടായി. വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനമേറ്റു.