അമ്മക്കൊപ്പം സഞ്ചരിക്കവേ സ്കൂട്ടർ മറിഞ്ഞു.. മൂന്നര വയസുകാരിക്ക് ദാരുണാന്ത്യം…
അമ്മയോടൊപ്പം സഞ്ചരിക്കവേ സ്കൂട്ടർ മറിഞ്ഞ് മൂന്നര വയസുകാരി മരിച്ചു. കടുമേനി കാക്കകുന്നിലെ സാജൻ
നിക്സിയ ദമ്പതികളുടെ മകൾ സെലിൻ മേരിയാണ് മരിച്ചത്. കമ്പല്ലൂർ ഉന്നതി അങ്കണവാടിയിലെ വിദ്യാർഥിയാണ് സെലിൻ മേരി. മലയോര ഹൈവേയിൽ കാറ്റാംകവല പറമ്പ റോഡിലാണ് അപകടം സംഭവിച്ചത്.
പ്ലാത്തോട്ടം കവലയ്ക്കടുത്ത് മറ്റപ്പള്ളി വളവിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റ നിക്സിയയും, അമ്മ രാജിയും പയ്യന്നൂർ സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.