പൊങ്കാല അർപ്പിക്കാനെത്തി… വയോധികയുടെ സ്വർണമാല മോഷണം പോയി…

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ പൊങ്കാല അർപ്പിക്കാൻ എത്തിയ വയോധികയുടെ സ്വർണ മാല കവർന്നതായി പരാതി. കാട്ടാക്കട മുടിപ്പുര ഭദ്രകാളി ദേവി ക്ഷേത്രത്തിൽ പൊങ്കാല അർപ്പിക്കാൻ എത്തിയ കാട്ടാക്കട അഞ്ചുതെങ്ങിൻ മൂട് സ്വദേശി ലീലാകുമാരിയുടെ മാലയാണ് കവർച്ച ചെയ്തത്. നാലേകാൽ പവന്‍റെ സ്വർണ്ണമാലയാണ് മോഷണം പോയത്. സംഭവത്തിൽ ലീലാ കുമാരിയുടെ പരാതിയിൽ കാട്ടാക്കട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button