കളമശ്ശേരിയിൽ വീട്ടിലെ പ്രസവത്തെ തുടർന്ന് അമ്മ മരണമടഞ്ഞു.. കുഞ്ഞിന് പുതുജീവൻ..

മലപ്പുറത്തെ വീട്ടിൽ പ്രസവിക്കുകയും തുടർന്ന് മരണമടയുകയും ചെയ്ത പെരുമ്പാവൂർ സ്വദേശി അസ്മയുടെ (35) കുഞ്ഞിന് പതുജീവൻ. 06.04.2025 ഞായറാഴ്ച രാവിലെയോടെയാണ് അസ്മയുടെ മൃതദേഹം പെരുമ്പാവൂരിലുള്ള വീട്ടിലെത്തിച്ചത്. കുഞ്ഞിന് ശ്വാസതടസ്സം അനുഭവപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ സമീപത്തുള്ളവർ കുഞ്ഞിനെ ഒരു പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോയി അവിടെനിന്നും ഉച്ചയോടെ കുഞ്ഞിനെ എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുക്കയായിരുന്നു. ശ്വാസതടസ്സം,നിർജ്ജലീകരണം എന്നിവ അനുഭവപ്പെട്ടതിനെ തുടർന്ന് കുഞ്ഞിനെ എൻ.ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. ലാബ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കുഞ്ഞിന് അണുബാധയുള്ളതിനാൽ ആന്റിബയോട്ടികളുടെയും ഓക്സിജന്റെയും സഹായത്തിൽ കുഞ്ഞിനെ സംരക്ഷിച്ചു വരികയായിരുന്നു. നിലവിൽ പൂർണ്ണ ആരോഗ്യവാനായതിനാൽ കുഞ്ഞിനെ സി.ഡ.ബ്ലി.സിക്ക് കൈമാറിയതായി മെഡിക്കൽ സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ  അറിയിച്ചു

Related Articles

Back to top button