ഡിഗ്രിക്കാര്‍ക്ക് ഓഫീസ് അസിസ്റ്റന്റ് ജോലി.. കേന്ദ്ര സര്‍ക്കാര്‍ ഓഫീസില്‍.. കേരളത്തിലെ ഒഴിവുകള്‍…
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡില്‍ ജോലി നേടാന്‍ അവസരം. ഓഫീസ് അസിസ്റ്റന്റ് തസ്തികയില്‍ താല്‍ക്കാലിക കരാര്‍ നിയമനമാണ് നടക്കുന്നത്. ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി പൂര്‍ത്തിയാക്കി, സമാന ജോലി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. കമ്പനിയുടെ തിരുവനന്തപുരത്തെ കോര്‍പ്പറേറ്റ് ഓഫീസിലേക്കാണ് നിയമനം നടക്കുക. താല്‍പര്യമുള്ളവര്‍ ഏപ്രില്‍ 30ന് മുന്‍പായി അപേക്ഷ നല്‍കണം.
തസ്തിക & ഒഴിവ്
എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡില്‍ ഓഫീസ് അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ്. എത്ര ഒഴിവുകളാണുള്ളതെന്ന് വിജ്ഞാപനത്തില്‍ വ്യക്തമല്ല. കമ്പനിയുടെ തിരുവനന്തപുരത്തെ കോര്‍പ്പറേറ്റ് ഓഫീസിലേക്കാണ് അസിസ്റ്റന്റിനെ ആവശ്യമുള്ളത്.
പ്രായപരിധി
37 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാനാവും. പ്രായം 01.04.2025 അടിസ്ഥാനമാക്കി കണക്കാക്കും.
യോഗ്യത
ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി കഴിഞ്ഞവരായിരിക്കണം. അതോടൊപ്പം എംഎസ് ഓഫീസ്, കമ്പ്യൂട്ടര്‍ പരിജ്ഞാനവും ആവശ്യമാണ്.
പ്രോക്യൂര്‍മെന്റ്, ടെന്‍ഡറിങ്, ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍ മേഖലകളില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ എച്ച്എല്‍എല്‍ ലൈഫ് കെയറിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പേജില്‍ നിന്ന് ഓഫീസ് അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുത്ത്, അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിക്കുക. ശേഷം സിവിയും, യോഗ്യത സര്‍ട്ടിഫിക്കറ്റുകളും സഹിതം recruiter@lifecarehll.com എന്ന വിലാസത്തിലേക്ക് മെയില്‍ ചെയ്യുക.