മദ്യപാനത്തിനിടെ തർക്കം.. ജേഷ്ഠൻ അനുജനെ കൊലപ്പെടുത്തി.. കൊന്നത്…
ജ്യേഷ്ഠൻ അനുജനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. മദ്യപിച്ചുണ്ടായ തർക്കത്തിനൊടുവിലാണ് ജ്യേഷ്ഠൻ അനുജനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.തൃശ്ശൂരിലാണ് സംഭവം.ആനന്ദപുരം സ്വദേശി യദു കൃഷ്ണൻ (26) ആണ് കൊല്ലപ്പെട്ടത്. ജേഷ്ഠൻ വിഷ്ണു ഒളിവിൽ ആണ്.തൃശ്ശൂർ ആനന്ദപുരം ഷാപ്പിൽ വെച്ചുണ്ടായ തർക്കത്തിലാണ് അതി ദാരൂണമായ സംഭവം ഉണ്ടായത്.
അതേസമയം കർണാടകയിൽ മലയാളിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശിയായ തോട്ടം ഉടമ പ്രദീപ് കൊയിലിയാണ് (49) കൊല്ലപ്പെട്ടത്. കർണാടക വീരാജ്പേട്ടയിൽ ആണ് സംഭവം. ഗോണിക്കുപ്പ പോലീസ് അന്വേഷണം ആരംഭിച്ചു.