ശബരിമല സന്നിധാനത്ത് റീൽസ് ചിത്രീകരണം.. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ കേസ്…

ശബരിമല സന്നിധാനത്ത് റീൽസ് ചിത്രീകരിച്ച സംഭവത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ കേസെടുത്ത് പൊലീസ്.കഴിഞ്ഞ മകരവിളക്ക് ദിവസമാണ് സുരക്ഷാ മേഖലയായ ശബരിമല സന്നിധാനത്ത് സോപനത്തിന്റെ മുന്നിലും തിരുമുറ്റത്തുനിന്നും രാഹുൽ റീൽസ് ചിത്രീകരിച്ചത്.രാഹുൽലിനൊപ്പം പാലക്കാട് എം പി വി കെ ശ്രീകണ്ഠനും ഉണ്ടായിരുന്നു.

റീൽസ് ചിത്രീകരിക്കാൻ രാഹുലിന് അനുമതി നൽകിയിരുന്നില്ലെന്ന് ദേവസ്വം ബോർഡ് വിവരവകാശത്തിലൂടെ വ്യക്തമാക്കിയിരുന്നു. ശാസ്താംകോട്ട സ്വദേശി മഹേഷ് മണികണ്ഠൻ ആണ് സന്നിധാനം പൊലീസിനും ദേവസ്വം ബോർഡിലും റീൽസ് സംബന്ധിച്ച് പരാതി നൽകിയത്.

Related Articles

Back to top button