ഇന്ത്യയ്ക്ക് തിരിച്ചടി നല്‍കാന്‍ പാകിസ്ഥാന്‍ ?, സുരക്ഷാ കൗണ്‍സില്‍ യോഗം വിളിച്ചു; സൈന്യത്തിന് ജാഗ്രതാ നിര്‍ദേശം

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ സ്വീകരിച്ച നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ പാകിസ്ഥാന്‍ സുരക്ഷാ കൗണ്‍സില്‍ ഇന്ന് യോഗം ചേരും. പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ആണ് യോഗം വിളിച്ചത്. ഇന്ത്യ സ്വീകരിച്ച നടപടികളില്‍ എന്തു തിരിച്ചടി നല്‍കണമെന്ന കാര്യം യോഗം ചര്‍ച്ചയാകും. ഇന്ത്യന്‍ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളില്‍ പാകിസ്ഥാന്റെ പ്രതികരണവും യോഗശേഷം ഉണ്ടായേക്കും.

അതേസമയം, ഇന്ത്യ സ്വീകരിച്ച നയതന്ത്ര നടപടിക്ക് ഉചിതമായ മറുപടി നല്‍കുമെന്ന് പാകിസ്ഥാന്‍ പ്രതിരോധമന്ത്രി ക്വാജ ആസിഫ് വ്യക്തമാക്കി. പാക് സൈന്യത്തിന് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭീകരാക്രമണത്തില്‍ പാകിസ്ഥാന്റെ പങ്കിന് എന്ത് തെളിവാണുള്ളത്. ഭീകരസംഘടനകള്‍ പ്രവര്‍ത്തിക്കുന്ന രാജ്യം ഇന്ത്യയാണ്. ഭീകരവാദത്തിന്റെ വലിയ ഇരയാണ് പാകിസ്ഥാനെന്നും പാക് മന്ത്രി ക്വാജ ആസിഫ് പറഞ്ഞു.

Related Articles

Back to top button