10 ദിവസത്തെ യാത്രയ്ക്ക് കശ്മീരിലേക്ക് പുറപ്പെട്ട കുടുംബം… ഒടുവിൽ മൂന്നാംനാൾ തിരികെ വീട്ടിലെത്തി.. ഒരാൾ ഒഴികെ… വിതുമ്പി നാട്…
പത്ത് ദിവസത്തെ യാത്രയ്ക്ക് കശ്മീരിലേക്കു പുറപ്പെട്ട ആ കുടുംബം മൂന്നാം ദിവസം തിരികെ വീട്ടിലേക്കെത്തി, ഒരാൾ ഒഴികെ. അദ്ദേഹം ഇന്ന് വീട്ടിന് തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയുടെ മോർച്ചറിയിലാണ്. പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എൻ.രാമചന്ദ്രൻ ഇടപ്പള്ളിക്കും മാമംഗലത്തിനും ഇടയ്ക്കുള്ള മങ്ങാട്ട് റോഡിലെ നീരാഞ്ജനത്തിലേക്കെത്തണമെങ്കിൽ ഇനിയും ഒരു ദിനംകൂടി കാത്തിരിക്കണം.വൈകിട്ട് 7.45ന് നെടുമ്പേശരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം സംസ്ഥാന സർക്കാർ പ്രതിനിധികൾ ഏറ്റുവാങ്ങി നോർക്കയുടെ ആംബുലൻസിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു.
വെള്ളിയാഴ്ചയാണ് സംസ്‌കാരചടങ്ങുകള്‍ നടക്കുക . ഇന്ന് മോര്‍ച്ചറിയിലേക്ക് മാറ്റുന്ന മൃതദേഹം മറ്റന്നാള്‍ രാവിലെ ഏഴ് മണി മുതല്‍ ഒമ്പത് മണിവരെ ചങ്ങമ്പുഴ പാര്‍ക്കില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ചങ്ങമ്പുഴ പൊതുശ്മശാനത്തിലാണ് സംസ്‌കാരം നിശ്ചയിച്ചിരിക്കുന്നത്. അമേരിക്കയിലുള്ള രാമചന്ദ്രന്റെ സഹോദരന് എത്താനായാണ് സംസ്‌കാരം വെള്ളിയാഴ്ചയിലേക്ക് മാറ്റിയത്.
കുടുംബത്തോടൊപ്പമായിരുന്നു രാമചന്ദ്രന്‍ കശ്മീരിലെ പഹല്‍ഗാമിലെത്തിയത്. രാമചന്ദ്രനൊപ്പം ഭാര്യ ഷീല രാമചന്ദ്രന്‍, മകള്‍ അമ്മു, അമ്മുവിന്റെ രണ്ട് ഇരട്ടകുട്ടികള്‍ (5) എന്നിവരാണ് ഉണ്ടായിരുന്നത്. മകളുടെ മുന്നില്‍ വച്ചാണ് രാമചന്ദ്രന് വെടിയേറ്റത്. ഇടപ്പള്ളി മങ്ങാട്ട് നീരാഞ്ജനത്തിലെ നാരായണ മേനോന്റെ മകനാണ് രാമചന്ദ്രന്‍.യായിരുന്നു.



