ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന നട്സുകള്‍…

കൊളസ്ട്രോൾ, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം, അമിത വണ്ണം തുടങ്ങിയവയൊക്കെ ഹൃദ്രോഗസാധ്യതയെ കൂട്ടാം. ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഭക്ഷണത്തിന്‍റെ കാര്യത്തിലും ഏറെ ശ്രദ്ധ വേണം. അത്തരത്തില്‍ ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് നട്സുകള്‍. ഒമേഗ 3 ഫാറ്റി ആസിഡ്, നാരുകള്‍, ആന്‍റി ഓക്സിഡന്‍റുകള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ തുടങ്ങിയവ അടങ്ങിയ നട്സ് കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
അത്തരത്തില്‍ ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്ന ചില നട്സുകളെ പരിചയപ്പെടാം.

  1. ബദാം

വിറ്റാമിന്‍ ഇ, മഗ്നീഷ്യം, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ അടങ്ങിയതാണ് ബദാം. അതിനാല്‍ ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാനും നല്ല കൊളസ്‌ട്രോളിന്റെ ആരോഗ്യകരമായ അളവ് പ്രോത്സാഹിപ്പിക്കാനും കുതിര്‍ത്ത ബദാം സഹായിക്കും. ഇത് ഹൃദയാരോഗ്യം വർധിപ്പിക്കും. ബദാം രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കും, ഇതും ഹൃദയാരോഗ്യത്തിന് നല്ലതാണ്.

  1. വാള്‍നട്സ്

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ വാള്‍നട്സ് കഴിക്കുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

  1. പിസ്ത

പൊട്ടാസ്യം, നാരുകള്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ പിസ്ത കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

  1. ബ്രസീൽ നട്സ്

സെലീനിയം, ആന്‍റി ഓക്‌സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ ബ്രസീൽ നട്സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദയാരോഗ്യത്തിന് ഏറെ നല്ലതാണ്.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Related Articles

Back to top button