നിലവിൽ പൊഴി മുറിക്കാൻ അനുവദിക്കില്ല….മുതലപ്പൊഴിയിൽ അനിശ്ചിതകാല സമരം തുടരും…

തിരുവനന്തപുരം മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളികളുടെ അനിശ്ചിതകാല പ്രതിഷേധസമരം തുടരും. നിലവിലെ സാഹചര്യത്തിൽ പൊഴി മുറിക്കാൻ അനുവദിക്കില്ല, പൊഴിയിൽ നിന്ന് നീക്കിയ മണൽ അഴിമുഖത്ത് തന്നെ അടിഞ്ഞുകൂടി കിടക്കുന്നു അത് ആദ്യം നീക്കം ചെയ്യണം. എങ്കിൽ മാത്രമേ പൊഴി മുറിക്കാൻ അനുവദിക്കൂവെന്ന് മത്സ്യ തൊഴിലാളികൾ പറഞ്ഞു. കൂടുതൽ എസ്‌കവേറ്ററുകൾ മണൽ നീക്കത്തിനായി എത്തിക്കണമെന്നും ആവശ്യം. മുതലപ്പൊഴിയിൽ ഇന്ന് ചേർന്ന സംയുക്ത സമരസമിതി യോഗത്തിലാണ് തീരുമാനം.



