മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ തീരുമാനിക്കുന്നത് മുഖ്യമന്ത്രി തന്നെ എംവി ഗോവിന്ദൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ തീരുമാനിക്കേണ്ടത് മുഖ്യമന്ത്രി തന്നെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിൽ സ്ഥാനാര്‍ത്ഥിയുടെ ക്ഷാമം ഇല്ലെന്നും ഇടതുമുന്നണി സീറ്റ് നിലനിര്‍ത്തുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
സ്ഥാനാർഥി നിർണയത്തെ ചൊല്ലി യുഡിഎഫിൽ തർക്കമുണ്ട്.

രാഷ്ട്രീയ പോരാട്ടമായിട്ട് തന്നെയാണ് നിലമ്പൂർ തെരഞ്ഞെടുപ്പിനെ കാണുന്നത്. സംഘടനാ പ്രവർത്തനങ്ങൾ എല്ലാം നല്ല രീതിയിൽ പൂർത്തിയാക്കിവരുകയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം കാത്തിരിക്കുകയാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.സ്ഥാനാർത്ഥിയാക്കാൻ ഞങ്ങൾ ആരെയും കാത്തിരിക്കുന്നില്ല. ഞങ്ങൾക്ക് സ്ഥാനാർത്ഥികൾക്ക് ക്ഷാമമില്ല. നിലമ്പൂരിൽ ഇടതുമുന്നണി നിലനിർത്തും. തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ എല്ലാം പൂർത്തിയാക്കി.

Related Articles

Back to top button