യാത്രയ്ക്കിടെ കൊതുക് കടിച്ചതിന് പിന്നാലെ അപൂർവ്വ അണുബാധ.. നടക്കാൻ പോലും കഴിയാതെ ഒൻപത് വയസ്സുകാരി…
കൊതുക് കടിയേറ്റ ഒൻപത് വയസ്സുകാരിക്ക് അപൂർവ അണുബാധ സ്ഥിരീകരിച്ചു. കുട്ടി നടക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ എത്തിയെന്ന് അമ്മ പറഞ്ഞു. മാതാപിതാക്കൾക്കൊപ്പം യാത്ര ചെയ്യുമ്പോൾ ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലാണ് സംഭവം.കുട്ടിയുടെ കാൽമുട്ടിന് മീതെയാണ് കൊതുക് കടിച്ചത്. ചൊറിച്ചിൽ അനുഭവപ്പെട്ടതോടെ ആന്റി ബാക്ടീരിയൽ ക്രീം പുരട്ടിയതായി കുട്ടിയുടെ അമ്മ ബെക്ക് പറഞ്ഞു. പക്ഷേ ചൊറിച്ചിൽ ശമിച്ചില്ല. നാലാം ദിവസം കടിയേറ്റ ഭാഗം വീർത്ത് വന്നു. ചുവപ്പ് നിറവും പടർന്നു. പിന്നീട് കുട്ടിക്ക് നടക്കാൻ പോലും കഴിയാത്ത അവസ്ഥയായെന്നും അമ്മ പറയുന്നു.
ഇതോടെ ആശങ്കയിലായ മാതാപിതാക്കൾ വൈദ്യസഹായം തേടാൻ തീരുമാനിച്ചു. പക്ഷേ സമീപത്തുള്ള ഡോക്ടർമാരുടെയെല്ലാം ബുക്കിങ് നേരത്തെ തന്നെ തീർന്നതിനാൽ ഡോക്ടറെ കാണാനായില്ല. ഓൺലൈനായി ഉപദേശം തേടിയപ്പോൾ എത്രയും പെട്ടെന്ന് കുട്ടിയെ ആശുപത്രിൽ എത്തിക്കാൻ നിർദേശം നൽകി.
കൊതുക് കടിയേറ്റത് കാൽമുട്ടിലെ ഒരു സന്ധിയിലായതിനാൽ അണുബാധയുണ്ടായിട്ടുണ്ടാവെന്ന് ഡോക്ടർ പറഞ്ഞു. സ്ടാഫ് എന്ന അണുബാധ കണ്ടെത്തി. ഈ അണുബാധ അപൂർവം അല്ലെങ്കിലും കൊതുക് കടിക്ക് പിന്നാലെ ഈ അണുബാധയുണ്ടാകുന്നത് അപൂർവ്വമാണെന്ന് ഡോക്ടർ പറഞ്ഞു. ആദ്യ റൗണ്ട് ആൻറിബയോട്ടിക്കുകൾ ഫലിച്ചില്ല. ആൻറിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന എംആർഎസ്എ എന്ന അവസ്ഥ സ്ഥിരീകരിച്ചു. മുറിവിലൂടെ അണുബാധ രക്തത്തിൽ പ്രവേശിച്ചതായിരുന്നു കാരണം. ലിംഫ് നോഡുകൾ വീർത്ത നിലയിലായിരുന്നു. കുറേ ദിവസത്തെ ചികിത്സയ്ക്ക് ശേഷം കുട്ടി ആരോഗ്യം വീണ്ടെടുത്തു