‘അത് പതയല്ല…, ഞാൻ നടക്കുന്ന എന്റെ ജീവിത പാത’.. കെ മുരളീധരന് മറുപടിയുമായി ദിവ്യ എസ് അയ്യർ…
വിമർശനങ്ങൾക്കിടെ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന് മറുപടി നൽകി ദിവ്യ എസ് അയ്യർ. സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ കെ രാഗേഷിനെ പ്രശംസിച്ച ദിവ്യ എസ് അയ്യര്‍ക്കെതിരെ കെ മുരളീധരൻ രംഗത്തെത്തിയിരുന്നു. സോപ്പിടുമ്പോള്‍ വല്ലാതെ പതപ്പിച്ചാല്‍ ഭാവിയില്‍ ദോഷം ചെയ്യുമെന്നായിരുന്നു മുരളീധരൻ പറഞ്ഞത്.
ഇതിന് മറുപടിയായി സ്നേഹാദരവ് അർപ്പിക്കുന്നത് ഇന്നും എന്നും പതിവുള്ളതാണെന്നും, അത് പതയല്ല തന്റെ ജീവിതപാതയാണെന്നും ദിവ്യ എസ് അയ്യർ സോഷ്യൽ മീഡിയ അക്കൗഡിൽ കുറിച്ചു. നേരത്തെ പങ്കു വച്ച ചില പോസ്റ്റുകൾ സഹിതമാണ് പുതിയ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.ഔദ്യോഗിക കുടുംബത്തിലെ അംഗങ്ങൾ വിട്ടുപോകുമ്പോൾ സ്നേഹാദരവ് അർപ്പിക്കുന്നത് പതിവാണെന്നും അത് ഇനിയും തുടരുമെന്നും ദിവ്യ ദിവ്യ.എസ്.അയ്യർ കുറിച്ചു . കോണ്‍ഗ്രസിന്‍റെ വിമര്‍ശനം തുടരുമ്പോളും കെ.കെ.രാഗേഷിന്‍റെ പുകഴ്ത്തല്‍ പോസ്റ്റിലുറച്ച് നിൽക്കുകയാണ് ദിവ്യ എസ്. അയ്യര്‍.