ആലപ്പുഴയിൽ പ്രതിയെ പിടികൂടുന്നതിനിടയിൽ പൊലീസിന് നേരെ ആക്രമണം.. എസ്ഐക്ക് പരിക്ക്..

ആലപ്പുഴയിൽ പ്രതിയെ പിടികൂടാനെത്തിയ പൊലീസിന് നേരെ ആക്രമണം.കുറത്തിക്കാട് എസ്ഐ ഉദയകുമാറിന് കൈയ്ക്ക് പരുക്കേറ്റു. ഭരണിക്കാവ് സ്വദേശിയും നിരവധി കേസിലെ പ്രതിയുമായ നന്ദു എന്ന യുവാവിനെ അറസ്റ്റ് ചെയ്യുമ്പോഴാണ് സംഭവം. പൊലീസിനെ കണ്ട് പ്രതി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.ഇതിനിടെ പ്രതിയും ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളും ചേർന്ന് പൊലീസിനെ ആക്രമിക്കുകയായിരുന്നു.

നന്ദു, അരുൺ, വിഷ്‌ണു എന്നിവർക്കെതിരെ വള്ളികുന്നം പൊലീസ് കേസെടുത്തു. കുറത്തിക്കാട് സ്വദേശിയായ യുവാവിനെ ആക്രമിച്ച കേസിലാണ് പ്രതിയായ നന്ദുവിനെ പിടികൂടാൻ പൊലീസ് എത്തിയത്.എസ്ഐ ആശുപത്രിയിൽ ചികിത്സ തേടി.

Related Articles

Back to top button