ഡാഗിനി അമ്മുമ്മ അന്തരിച്ചു
ഡാഗിനി അമ്മുമ്മ നൂറ്റി പത്താം വയസ്സിൽ നിര്യാതയായി. ഈ പേര് കേൾക്കാത്തവർ ആരുമുണ്ടാകില്ല, ഡാഗിനി അമ്മുമ്മയെ ഇഷ്ടമല്ലാത്ത വരും കുറവായിരിക്കും. ഇപ്പോൾ എല്ലാവരും കരുതും ബാലരമയിലെ ഡാഗിനി അമ്മയെക്കുറിച്ച് ആവും പറയുന്നതെന്ന്. ഇത് ആ ഡാകിനി അമ്മുമ്മ അല്ല, ഇത് ബ്ലോഗര്‍ ഡാഗിനി അമ്മൂമ്മയുടെ കാര്യമാണ്.
ഡാഗിനി വാല്ബോര്ഗ് എറിക് സെണ്‍ ആണ് അന്തരിച്ചു. മെയ് മാസത്തില്‍ 110-ാം പിറന്നാള്‍ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. 1912 മെയ് 8 നാണ് ജനനം. എട്ട് വര്‍ഷത്തെ പഠനത്തിന് ശേഷം ഒരു ഫാക്ടറിയില്‍ അവര്‍ ജോലിക്ക് കയറുകയായിരുന്നു. 20 വര്‍ഷം അവിടെ ജോലിചെയ്തശേഷം സ്റ്റോക്ക് ഹോമിന് വടക്കുന്ന ഒരു കോര്‍സെറ്റ് ഫാക്ടറിയില്‍ ജോലിയ്ക്ക് കയറി. അവിടെ വച്ചാണ് രണ്ടാമത്തെ ഭര്‍ത്താവിനെ കണ്ടെത്തുന്നത്. അന്ന് 39 വയസ്സായിരുന്നു. അതിനുശേഷം സ്വീഡിഷ് സോഷ്യല്‍ ഇന്‍ഷുറന്‍സ് ഏജന്‍സിയില്‍ ജോലിചെയ്തു.
കഴിഞ്ഞവര്‍ഷം സോഷ്യല്‍ ഇന്‍ഷുറന്‍സ് ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറുന്നതുവരെ അവര്‍ ഏകാന്തജീവിതമാണ് നയിച്ചിരുന്നത്. 99 വയസ്സുള്ളപ്പോഴാണ് അവര്‍ കംപ്യൂട്ടര്‍ കോഴ്സിന് ചേരുന്നത്. അടുത്ത വര്‍ഷം സ്വന്തമായി ബ്ലോക് ആരംഭിച്ചു. അവിടെ അവര്‍ സ്വയം വിളിച്ചിരുന്നത് ബോജന് എന്നായിരുന്നു. ജനുവരി 28 നാണ് അവസാനായി ബ്ലോഗ് എഴുതിയത്. അത് ഇപ്രകാരമായിരുന്നു. “തനിക്ക് പൂചയെപ്പോലെ ഒന്‍പത് ജീവിതങ്ങളുണ്ട്. പക്ഷെ അത് എങ്ങനെ ജീവിക്കണമെന്നറിയില്ല” ആയിരക്കണക്കിന് ഫോളോവേഴ്സുണ്ടായിരുന്ന അവര്‍ സ്വീഡിഷ് റേഡിയോ ഷോകളിലും, ടി.വി.ഷോകളിലും പങ്കെടുത്തിരുന്നു.