തൊഴിലാളി അവധി ചോദിച്ചതിന് പിന്നാലെ കുത്തിപരിക്കേൽപ്പിച്ച് ഹോട്ടലുടമ…

വർക്കല: ജോലിയിൽ അവധി ചോദിച്ചതിന് ഹോട്ടൽ ജീവനക്കാരനെ കുത്തി പരിക്കേൽപ്പിച്ച് ഹോട്ടലുടമ. ഹോട്ടലുമയുടെ ആക്രമണത്തിൽ ഗുരുതരാവസ്ഥയിലായ ജീവനക്കാരൻ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. വക്കം പുത്തൻവിളയിൽ അമ്പാടിയിൽ ഷാജിക്കാണ് കുത്തേറ്റത്. ഷാജിയെ കുത്തിപ്പരിക്കേൽപ്പിച്ച ഹോട്ടൽ ഉടമയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. വര്‍ക്കല നരിക്കല്ല് മുക്കിലെ ഹോട്ടൽ അൽ ജസീറയിൽ ഉച്ചയ്ക്ക് 12 മണിയോടുകൂടിയായിരുന്നു സംഭവം.

Related Articles

Back to top button