സല്‍മാന്‍ ഖാനെതിരെയുള്ള വധഭീഷണി; 26 വയസുകാരൻ പിടിയിൽ….

സല്‍മാന്‍ ഖാന് നേരെയുള്ള വധ ഭീഷണിയുമായി ബന്ധപ്പെട്ട് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 26 വയസുകാരനാണ് പിടിയിലായത്. 
ഗുജറാത്തിലെ ബറോഡയില്‍ നിന്നാണ് അറസ്റ്റ്  ചെയ്തത്. ഇയാള്‍ക്ക് ബിഷ്ണോയി സംഘവുമായി ബന്ധമുണ്ടെന്നതിന് തെളിവു ലഭിച്ചില്ലെന്ന് പൊലീസ്. പിടിയിലായത്  മാനസിക പ്രശ്നമുള്ളയാളെന്നും സംശയമുണ്ട്. വഡോദര സ്വദേശിയായ മായങ്ക് പാണ്ഡ്യയാണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം മുംബൈയിലെ വോർലിയിലെ ഗതാഗത വകുപ്പിലേക്ക് അയച്ച വാട്ട്‌സ്ആപ്പ് സന്ദേശത്തിലൂടെയാണ് ഭീഷണി വന്നത്. സല്‍മാന്‍റെ കാര്‍ ബോംബ് വച്ച് പൊട്ടിക്കുമെന്നും സല്‍മാനെ കൊല്ലുമെന്നുമായിരുന്നു ഭീഷണി സന്ദേശം. മുംബൈ പൊലീസ് സ്റ്റേഷനിൽ ആണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്

Related Articles

Back to top button