വീണ്ടും ജീവനെടുത്ത് കാട്ടാന.. നാലുപേർക്ക് നേരെ പാഞ്ഞടുത്തു.. രണ്ടു മരണം…
ആതിരപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം.വാഴച്ചാൽ ശാസ്താംപൂവം ഉന്നതിയിലെ അംബികയും സതീഷും ആണ് മരിച്ചത് .അതിരപ്പള്ളി വെള്ളച്ചാട്ടത്തിന് സമീപമാണ് ആക്രമണം ഉണ്ടായത് .ഇന്നലെ രാത്രിയിലായിരുന്നു സംഭവം .നാട്ടുകാർ നടത്തിയ തിരച്ചിലിൽ ഇന്ന് രാവിലെയോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
അതിരപ്പള്ളി വഞ്ചികടവിൽ വനവിഭവങ്ങള്‍ ശേഖരിക്കാൻ കുടിൽകെട്ടി പാർക്കുകയായിരുന്നു നാലംഗ സംഘം.ഇന്നലെയാണ് ഇവര്‍ക്കു നേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം ഉണ്ടായത്.ഇവര്‍ക്കുനേരെ കാട്ടാനകൂട്ടം പാഞ്ഞടുത്തപ്പോള്‍ ചിതറിയോടുകയായിരുന്നു. മുന്നിലകപ്പെട്ട സതീഷനെയും അംബികയെയും കാട്ടാന ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. മറ്റുള്ളവരെ വനംവകുപ്പ് അധികൃതര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.