യുപിഐക്ക് പിന്നാലെ വാട്‌സാപ്പും തകരാറിലായി… പ്രശ്‌നം ആഗോള തലത്തിലെന്ന് ഉപയോക്താക്കള്‍….

മെറ്റയുടെ സാമൂഹിക മാധ്യമമായ വാട്‌സാപ്പിന് സാങ്കേതിക തകരാര്‍. ആഗോളതലത്തില്‍ തകരാര്‍ നേരിടുന്നുവെന്നാണ് റിപ്പോര്‍ട്ട്. മെസേജുകള്‍ അയകാന്‍ സാധിക്കുന്നില്ലെന്ന് 81 ശതമാനത്തോളം ഉപഭോക്താക്കള്‍ പരാതി ഉയര്‍ത്തി. ഔട്ടേജ് ട്രാക്കിങ് ഡൗണ്‍ ഡിറ്റക്ടര്‍ പ്രകാരം ഇന്ത്യയില്‍ രാത്രി 8.10 മുതലാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്

കഴിഞ്ഞ ഫെബ്രുവരിയിലും സമാന പ്രശ്‌നം നേരിട്ടിരുന്നു. വാട്‌സാപ്പിലൂടെ സന്ദേശങ്ങള്‍ കൈമാറാന്‍ അന്നും ബുദ്ധിമുട്ട് നേരിട്ടിരുന്നു. 9000 ത്തിലധികം പരാതികള്‍ അന്ന് ഉയര്‍ന്നിരുന്നു.

സാങ്കേതിക തകരാറിനെ കുറിച്ച് വാട്‌സാപ്പ് വൃത്തങ്ങള്‍ പ്രതികരിച്ചിട്ടില്ല. രണ്ട് ബില്യണിലധികം ഉപഭോക്താക്കള്‍ വാട്‌സാപ്പിനുണ്ട്.

ശനിയാഴ്ച യുപിഐയ്ക്കും വ്യാപകമായി സാങ്കേതിക തടസം നേരിട്ടിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണമാണ് യുപിഎ സേവനങ്ങള്‍ തടസപ്പെട്ടതെന്ന് എന്‍പിസിഐ വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button