തീവണ്ടിയിലൂടെ പണം കടത്ത്….പുനലൂരിൽ പിടികൂടിയത്..
കൊല്ലം-ചെങ്കോട്ട പാതയില്‍ തീവണ്ടികള്‍ വഴിയുള്ള പണം കടത്തല്‍ തുടര്‍ക്കഥയാകുന്നു. ശനിയാഴ്ച പുലര്‍ച്ചെ ചെന്നൈയില്‍നിന്നു കൊല്ലത്തേക്കുവന്ന എക്സ്പ്രസ് തീവണ്ടിയില്‍നിന്നു 16.56 ലക്ഷം രൂപ പിടിച്ചെടുത്തു. പുനലൂര്‍ റെയില്‍വേ പോലീസും റെയില്‍വേ സംരക്ഷണ സേനയും (ആര്‍പിഎഫ്) ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് തമിഴ്നാട് മധുര സ്വദേശി നവനീത് കൃഷ്ണ (63) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്യ്തു.
തീവണ്ടിയില്‍ സംശയാസ്പദമായി കണ്ട നവനീതിനെ പരിശോധിച്ചപ്പോഴാണ് പണം കണ്ടെടുത്തത്. ശരീരത്തോട് ചേര്‍ത്തുകെട്ടിയിരുന്ന തുണികൊണ്ടുള്ള സഞ്ചിയില്‍ ഒളിപ്പിച്ചനിലയിലായിരുന്നു പണം. വിശദമായി ചോദ്യം ചെയ്തെങ്കിലും ഉറവിടം വെളിപ്പെടുത്താനോ രേഖകള്‍ ഹാജരാക്കാനോ കഴിഞ്ഞില്ല. തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. റെയില്‍വേ പോലീസ് എസ്എച്ച്ഒ ജി. ശ്രീകുമാറിന്റേയും ആര്‍പിഎഫ് എഎസ്ഐ തില്ലൈ നടരാജന്റേയും നേതൃത്വത്തിലായിരുന്നു പരിശോധന.