14×14 മുറി, ചുറ്റും സിസിടിവി, മൾട്ടി-ലെയേർഡ് ഡിജിറ്റൽ സുരക്ഷ.. തഹാവൂർ റാണയെ പാർപ്പിക്കുക…

മുംബൈ ഭീകരാക്രമണക്കേസിൽ യുഎസിൽ നിന്ന് ഇന്ത്യയിലെത്തിച്ച തഹാവൂർ റാണയെ കസ്റ്റഡി എഎൻഐ ആസ്ഥാന മന്ദിരത്തിൽ. അതീവ സുരക്ഷയുള്ള 14 അടി നീളവും 14 അടി വീതിയുമുള്ള സെല്ലിലായിരിക്കും ഇയാളെ ചോദ്യം ചെയ്യുക.  സിസിടിവി നിരീക്ഷണവും 24 മണിക്കൂറും സുരക്ഷാ കാവലുമുണ്ടായിരിക്കും. 2008 ലെ മുംബൈ ഭീകരാക്രമണത്തിലെ പ്രധാന പ്രതിയായ  തഹാവൂർ ഹുസൈൻ റാണയെ വ്യാഴാഴ്ചയാണ് അമേരിക്കയിൽ നിന്ന് നാടുകടത്തിയതിനെത്തുടർന്ന് ഇന്ത്യക്ക് കൈമാറിയത്.സിജിഒ കോംപ്ലക്സിലെ എൻഐഎ കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് റാണയെ പാർപ്പിക്കുന്ന സെൽ. റാണയുടെ വരവിനുശേഷം കോട്ടയുടെ സുരക്ഷക്ക് സമാനമായ സുരക്ഷയാണ് നൽകിയിരിക്കുന്നത്. ദില്ലി പൊലീസിനെയും അർധസൈനിക വിഭാഗത്തെയും കൂടുതൽ വിന്യസിച്ചു. സുരക്ഷാ കാരണങ്ങളാൽ വ്യാഴാഴ്ച രാത്രി പട്യാല ഹൗസ് കോടതി പരിസരത്ത് നിന്ന് മാധ്യമപ്രവർത്തകരെ പോലും പുറത്താക്കി

റാണ പാർപ്പിക്കുന്ന സെല്ലിനുള്ളിൽ മൾട്ടി-ലെയേർഡ് ഡിജിറ്റൽ സുരക്ഷാ സംവിധാനങ്ങൾ ഘടിപ്പിച്ചിട്ടുണ്ട്. ഓരോ ഇഞ്ചിലും സിസിടിവി ക്യാമറകൾ നിരീക്ഷിക്കും. 12 നിയുക്ത എൻ‌ഐ‌എ ഉദ്യോഗസ്ഥർക്ക് മാത്രമേ പ്രവേശിക്കാൻ അനുവാദമുള്ളൂ. നിലത്ത് ഒരു കിടക്കയും സെല്ലിനുള്ളിൽ ഒരു കുളിമുറിയും സ്ഥാപിച്ചിട്ടുണ്ട്. ഇവിടെയും നിരീക്ഷണമുണ്ടായിരിക്കും. ഭക്ഷണം, കുടിവെള്ളം, മെഡിക്കൽ സൗകര്യങ്ങൾ തുടങ്ങി എല്ലാ അടിസ്ഥാന ആവശ്യങ്ങളും അകത്ത് എത്തിച്ചു നൽകും.

Related Articles

Back to top button