മുഖ്യമന്ത്രിക്ക് സുരക്ഷ….ആലപ്പുഴ കടപ്പുറത്തെ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക്….
കെ.പി.എം.എസ്.പരിപാടിയിൽ മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നതിന് ഭാഗമായി
ആലപ്പുഴ ബീച്ചിലെ ചെറുകിട കച്ചവടക്കാർക്ക് കട തുറക്കാൻ വിലക്കെന്ന് ആരോപണം. കട തുറക്കരുതെന്ന് കാണിച്ച് ചെറുകിട കച്ചവടക്കാർക്ക് പൊലീസ് നോട്ടീസ് നൽകി. എന്നാൽ നിയന്ത്രണത്തിന് പിന്നാലെ വിശദീകരണവുമായി ആലപ്പുഴ ജില്ലാ പോലീസ് മേധാവിയും ആലപ്പുഴ സിപിഐഎം ജില്ലാ സെക്രട്ടറി ആർ. നാസറും രംഗത്തുവന്നു.
കടകൾ അടച്ചിടണം എന്നുള്ള പ്രചരണം തെറ്റാണെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ 24 നോട് പറഞ്ഞു. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് നിരോധനമില്ലെന്ന് നോട്ടീസ് വിവാദമായതോടെ പൊലീസ് മേധാവിയും പ്രതികരിച്ചു.