മുനമ്പം ഭൂമി ദാനമെന്ന ഫറൂഖ് കോളജിന്റെ വാദം പൊളിയുന്നു.. സത്യവാങ്ങ് മൂലത്തിന്റെ പകർപ്പ് പുറത്ത്..
മുനമ്പം ഭൂമി ദാനം ലഭിച്ചതാണെന്ന ഫറൂഖ് കോളജിന്റെ വാദം പൊളിയുന്നു. മുനമ്പത്തെ ഭൂമി വഖഫാണെന്ന് 1970ൽ പറവൂർ സബ് കോടതിയിൽ കോളജ് നൽകിയ സത്യവാങ്ങ് മൂലത്തിൽ പറയുന്നു.
മുനമ്പം വഖഫ് കേസിൽ കോഴിക്കോട് വഖഫ് ട്രൈബ്യൂണലിൽ ഇന്നും വാദം തുടരും. മുനമ്പത്തെ ഭൂമി ഏറ്റെടുത്ത വഖഫ് ബോർഡിൻ്റെ ഉത്തരവാകും ഇന്ന് ട്രൈബ്യൂണൽ പരിശോധിക്കുക. പറവൂർ സബ് കോടതിയുടെ ഉത്തരവും ഹൈക്കോടതി ഉത്തരവുകളും പരിശോധിച്ച ട്രൈബ്യൂണൽ , മുനമ്പത്തെ ഭൂമിയുടെ സ്വഭാവം സംബന്ധിച്ച് കോടതി പരിശോധന നടത്തിയില്ലെന്ന് വിലയിരുത്തിയിരുന്നു. ഭൂമി വഖഫാണോ ദാനമാണോ എന്ന് രേഖകളുടെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ വഖഫ് ട്രൈബ്യൂണൽ പരിശോധിക്കും.