വന്ദേഭാരതിൽ യാത്രക്കാര്‍ക്ക് താഴെവീണ ഭക്ഷണപ്പൊതികള്‍ നല്‍കാന്‍ ശ്രമം..ഭക്ഷണം നിറച്ച ട്രേകള്‍…

വന്ദേ ഭാരത് ട്രെയിനിൽ താഴെവീണ ഭക്ഷണപ്പൊതികള്‍ യാത്രക്കാര്‍ക്ക് വിതരണം ചെയ്യാന്‍ ശ്രമം. തിരുവനന്തപുരം – കാസര്‍കോട് വന്ദേഭാരത് ട്രെയിനില്‍ ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് ട്രെയിനില്‍ കയറ്റാനായി ഭക്ഷണം നിറച്ച ട്രേകള്‍ എത്തിച്ച സമയത്ത് ഇത് മറിഞ്ഞ് പ്ലാറ്റ്‌ഫോമിലേക്ക് ഭക്ഷണപ്പൊതികള്‍ വീണു. ഇങ്ങനെ വീണ പൊതികളില്‍ ചിലതില്‍ നിന്ന് ഭക്ഷണം താഴെ വീണിരുന്നു. മാത്രമല്ല മിക്ക ഭക്ഷണപ്പൊതികളും തുറന്നുപോവുകയും ചെയ്തു.

മലിനമാകാനുള്ള സാധ്യത വകവെയ്ക്കാതെ കേറ്ററിങ് ജീവനക്കാര്‍ ഭക്ഷണം വീണ്ടും ട്രേകളില്‍ നിറച്ച് ട്രെയിനില്‍ കയറ്റുകയായിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട യാത്രക്കാര്‍ വിവരം ട്രെയിനിലെ ജീവനക്കാരെ അറിയിക്കുകയും റെയില്‍ മദദ് പോര്‍ട്ടലില്‍ പരാതിപ്പെടുകയും ചെയ്തു. ഭക്ഷണം ബുക്ക് ചെയ്തവര്‍ക്ക് പകരമായി മറ്റൊന്ന് നല്‍കാമെന്ന് ട്രെയിനിലെ ജീവനക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.

Related Articles

Back to top button