‘സംഘപരിവാർ ഭീഷണിയെ നേരിടാൻ സംഘപരിവാർ ലൈൻ സ്വീകരിക്കരുത്’..

മലപ്പുറം പ്രത്യേക രാജ്യമാണെന്നും ചില പ്രത്യേക ആളുകളുടെ സംസ്ഥാനമാണെന്നുമുള്ള എസ് എൻ ഡി പി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരെ സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. വെള്ളാപ്പള്ളിയുടെ പ്രസ്താവനയോട് ഒരു തരത്തിലും യോജിക്കാൻ കഴിയില്ലെന്ന് എം എ ബേബി പറഞ്ഞു.കേരളം തന്റെ പ്രസ്താവന അവഗണിക്കുമെന്ന് വെള്ളാപ്പള്ളി തന്നെ കരുതുന്നുണ്ടാകുമെന്നും എം എ ബേബി പറ‍ഞ്ഞു.

സംഘപരിവാർ ഭീഷണിയെ നേരിടാൻ സംഘപരിവാർ ലൈൻ സ്വീകരിക്കരുത്. നവോത്ഥാന സമിതിയുടെ നേതൃത്വം വഹിക്കുന്നവർ വെള്ളാപ്പള്ളി പറഞ്ഞത് ശ്രദ്ധിക്കുമെന്ന് താൻ കരുതുന്നുവെന്നും എം എ ബേബി പറഞ്ഞു.അതേസമയം കോൺഗ്രസിനെ കൂടെ കൂട്ടിയാലേ ബിജെപിയെ തോൽപ്പിക്കാനാകൂവെന്നും എം എ ബേബി പറഞ്ഞു. അത് തങ്ങളുടെ വിലയിരുത്തലാണെന്നും എം എ ബേബി പറഞ്ഞു. കോൺഗ്രസിന് സുപ്രധാന പങ്കുവഹിക്കാനുണ്ട്. ബിജെപിയെ തോൽപ്പിക്കാൻ കോൺഗ്രസുമായി സഹകരിക്കാൻ പറ്റുന്ന സ്ഥലങ്ങളിലെല്ലാം സിപിഐഎം സഹകരിക്കുമെന്നും എം എ ബേബി പറഞ്ഞു.

Related Articles

Back to top button