കൊൽക്കത്തയെ മടയിൽ കയറി അടിച്ച് ലക്നൗ; ബൗളര്‍മാരെ തൂഫാനാക്കി പുരാനും മാര്‍ഷും…
ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ലക്നൗ സൂപ്പര്‍ ജയന്റ്സിന് കൂറ്റൻ സ്കോര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലക്നൗ നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 238 റൺസ് നേടി. നിക്കോളാസ് പുരാന്‍റെയും ഓപ്പണര്‍ മിച്ചൽ മാര്‍ഷിന്‍യും തകര്‍പ്പൻ അര്‍ധ സെഞ്ച്വറികളാണ് ലക്നൗ ഇന്നിംഗ്സിൽ നിര്‍ണായകമായത്. മിച്ചൽ മാര്‍ഷ് 48 പന്തിൽ 6 ബൗണ്ടറികളും 5 സിക്സറുകളും സഹിതം 81 റൺസ് നേടിയപ്പോൾ പുരാൻ 36 പന്തിൽ 87 റൺസ് നേടി പുറത്താകാതെ നിന്നു. 8 ബൗണ്ടറികളും 7 സിക്സറുകളുമാണ് പുരാന്‍റെ ബാറ്റിൽ നിന്ന് പിറന്നത്.
പവര്‍ പ്ലേയിൽ ഓപ്പണര്‍മാരായ മിച്ചൽ മാര്‍ഷ് – എയ്ഡൻ മാര്‍ക്രം സഖ്യം മികച്ച തുടക്കമാണ് ലക്നൗവിന് നൽകിയത്. പവര്‍ പ്ലേയിൽ വൈഭവ് അറോറയ്ക്ക് എതിരെ കരുതലോടെ ബാറ്റ് വീശിയ ഇരുവരും സ്പെൻസര്‍ ജോൺസണെ കടന്നാക്രമിച്ചു. പവര്‍ പ്ലേ പൂര്‍ത്തിയായപ്പോൾ ലക്നൗ വിക്കറ്റ് നഷ്ടമില്ലാതെ 59 റൺസ് എന്ന നിലയിലായിരുന്നു. ഒന്നാം വിക്കറ്റിൽ 99 റൺസ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഇരുവരും വേര്‍പിരിഞ്ഞത്.