വീട്ടിലെ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ…ഭർത്താവിനെ വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തി…
വീട്ടിലെ പ്രസവത്തിനിടെ മരിച്ച യുവതിയുടെ ഭർത്താവ് സിറാജുദ്ദീനെ വീട്ടിലെത്തിച്ച് തെളിവെടുക്കുന്നു. മലപ്പുറം പൊലീസ് ആണ് സിറാജുദ്ദീനുമായി തെളിവെടുപ്പ് നടത്തുന്നത്. എവിടെ വെച്ചാണ് സംഭവമുണ്ടായത്, എന്തൊക്കെയാണ് അവിടെ സംഭവിച്ചതെന്നുൾപ്പെടെയുള്ള കാര്യങ്ങളാണ് പൊലീസ് ചോദിച്ചറിയുന്നത്. കൂടാതെ തെളിവു നശിപ്പിക്കാൻ വീടിൻ്റെ ഭാഗത്ത് കുഴി കുഴിച്ചതും സിറാജുദ്ദീൻ കാണിച്ചുകൊടുത്തു. ഇന്ന് രാവിലെ കോടതിയിൽ ഹാജരാക്കിയ സിറാജുദ്ദീനെ കോടതി 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു. പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്നാണ് സിറാജുദ്ദീനെ അറസ്റ്റ് ചെയ്തത്.