എസ് ഡി പി ഐ നേതാവിന് വഴിവിട്ട സഹായം.. സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്തു….
എസ് ഡി പി ഐ നേതാവിന് വഴിവിട്ട സഹായം നൽകിയ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു.എസ് ഡി പി ഐ നേതാവ് ഷൗക്കത്തലിയ്ക്ക് വഴിവിട്ട സഹായം നൽകിയതിന് ഗ്രേഡ് എസ് ഐ സലീമിനെയാണ് എറണാകുളം റൂറൽ എസ് പി സസ്പെൻഡ് ചെയ്തത്.
പൊലീസ് കാന്റീൻ ഐഡി കാർഡ് ദുരുപയോഗം ചെയ്ത് ടി വി അടക്കം വാങ്ങിയെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.. പൊലീസുകാർക്കും കുടുംബത്തിനും മാത്രമേ ക്യാന്റീനിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ പാടുള്ളുവെന്നിരിക്കെയാണ് വഴിവിട്ട സഹായം നൽകിയത്.ഇതാണ് നടപടിക്ക് കാരണം.