പരിക്കുമൂലം കളിക്കളത്തിന് പുറത്ത്…ഒടുവിൽ ബുമ്രയ്ക്ക് ബിസിസിഐയുടെ ഫിറ്റ്നസ് ക്ലിയറന്‍സ് ലഭിച്ചു…ഇനി മുംബൈ ഇന്ത്യന്‍സിനൊപ്പം കളിക്കളത്തിൽ…
പരിക്കുമൂലം ഏറെക്കാലം കളിക്കളത്തിന് പുറത്തായിരുന്ന ജസ്പ്രിത് ബുമ്ര മുംബൈ ഇന്ത്യന്‍സിനൊപ്പം ചേര്‍ന്നിരുന്നു. ബുമ്രയ്ക്ക് ബിസിസിഐയുടെ ഫിറ്റ്നസ് ക്ലിയറന്‍സ് ലഭിച്ചു. ഇതോടെയാണ് താരം മുംബൈ ടീമില്‍ തിരിച്ചെത്തിയിരിക്കുന്നത്. മുംബൈ ഇന്ത്യന്‍സ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ നാളെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരം കളിക്കുമോ എന്നുള്ള കാര്യം ഉറപ്പില്ലായിരുന്നു. അക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനം പുറത്തുവിട്ടിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് കോച്ച് മഹേല ജയവര്‍ധന.