കൽപ്പറ്റ പൊലീസ് സ്റ്റേഷനിലെ ആദിവാസി യുവാവിൻ്റെ മരണം.. രണ്ടു പൊലീസ് ഉദ്യോഗസ്ഥർക്ക്..

വയനാട് കൽപ്പറ്റ പൊലീസ് സ്റ്റേഷനിൽ ആദിവാസി ബാലൻ ഗോകുൽ മരിച്ച സംഭവത്തിൽ രണ്ടു പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കൽപ്പറ്റ എഎസ്ഐ ദീപ, സിപിഒ ശ്രീജിത്ത്‌ എന്നിവർക്കാണ് സസ്‌പെൻഷൻ. ജാഗ്രതക്കുറവ് ഉണ്ടായതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് കണ്ടെത്തൽ. ഉത്തര മേഖല റേഞ്ച് ഐജിയുടെ നിർദ്ദേശാനുസരണം ആണ് സസ്പെൻഷൻ. അതേ സമയം, ഗോകുലിൻ്റേത് ആത്മഹത്യ അല്ല കൊലപാതകമാണെന്ന ആരോപണത്തിൽ ഉറച്ച് നിൽക്കുകയാണ് കുടുംബം. പൊലീസ് സ്റ്റേഷനില്‍ തൂങ്ങി മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്ന് കുടുംബം പറഞ്ഞു. ഗോകുലിനെ കിട്ടിയാല്‍ വിടില്ലെന്ന് കല്‍പ്പറ്റ സിഐ പറഞ്ഞതായി കുടുംബം ആരോപിച്ചു.

Back to top button