ജോലിക്കിറങ്ങുന്നതിന് മുന്‍പ് ഭാര്യയെ ചുംബിച്ചോളൂ.. ആയുസ് നാല് വർഷം കൂടി വർധിക്കും…
സമ്മര്‍ദം, ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ തുടങ്ങിയ ഇന്നത്തെ ജീവിതശൈലി പ്രശ്നങ്ങള്‍ നമ്മളെ ഒരു നിത്യരോഗിയാക്കി മാറ്റാം.ഇത് നിങ്ങളുടെ ആയുസ് വെട്ടിച്ചുരുക്കാനും കാരണമായേക്കാം. എന്നാല്‍ ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കാന്‍ ഒട്ടും ചെലവില്ലാത്ത സിംപിളായ ഒരു പ്രതിവിധിയുണ്ട്. എന്തെന്നോ അത്. മറ്റൊന്നുമല്ല ചുംബനമാണ് ആ പ്രതിവിധി.
ജോലിക്ക് പോകുന്നതിന് മുന്‍പ് ഭാര്യയെ ചുംബിക്കുന്ന പുരുഷന്മാരുടെ ആയുസ് ഏതാണ്ട് നാല് വര്‍ഷത്തിലധികം വര്‍ധിച്ചതായി 1980-ല്‍ നടത്തിയ ഒരു പഠനം തെളിയിക്കുന്നുവെന്ന് അനസ്തേഷ്യോളജി, ഇന്റർവെൻഷണൽ പെയിൻ മെഡിസിൻ സ്പെഷ്യലിസ്റ്റായ ഡോ. കുനാൽ സൂദ് അടുത്തിടെ പങ്കുവെച്ച ഇൻസ്റ്റഗ്രാം വിഡിയോയില്‍ പറയുന്നു.. ഈ ചെറിയ സ്നേഹ പ്രകടനം റൊമാന്റിക് വികാരത്തിനപ്പുറം നിങ്ങളുടെ ആരോഗ്യത്തിലും വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നും അദ്ദേഹം പറയുന്നു.
ചുംബിക്കുമ്പോള്‍ നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുന്നു. ഇത് ഫീല്‍ഗുഡ് ഹോര്‍മോണുകളായ ഓക്സിറ്റോസിന്റെയും (ബോണ്ടിങ് ഹോര്‍മോണ്‍) ഡൊപാമിന്റെയും (മെച്ചപ്പെട്ട മാനസികാവസ്ഥയ്ക്ക് സന്തോഷവും വര്‍ധിപ്പിക്കുന്ന ഹോര്‍മോണ്‍) ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുമെന്നും ഡോ. സൂദ് പറയുന്നു.
അതിനൊപ്പം സ്ട്രെസ് ഹോര്‍മോണ്‍ ആയ കോര്‍ട്ടിസോളിന്റെ ഉല്പാദം കുറയ്ക്കാനും സഹായിക്കും. ഇത് ശരീരവീക്കം കുറയ്ക്കുകയും നിരവധി രോഗങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കാനും സഹായിക്കും. ചുംബനങ്ങള്‍ നിങ്ങളുടെ ഇമോഷണല്‍ ആരോഗ്യത്തെ മെച്ചപ്പെടുത്തുകയും സമ്മര്‍ദം ഒഴിവാക്കി ദമ്പതികള്‍ക്കിടയിലെ ആത്മബന്ധം വര്‍ധിപ്പിക്കാനും സഹായിക്കും.