മാസപ്പടിക്കേസ്…വീണ വിജയൻ ഉൾപ്പെടെയുളളവർക്ക് ഉടൻ സമൻസ്…
കൊച്ചി: മാസപ്പടിക്കേസിലെ എസ്എഫ്ഐഒ കുറ്റപത്രത്തിൽ മുഖ്യമന്ത്രിയുടെ മകൾ വീണ അടക്കമുളളവർക്ക് ഉടൻ സമൻസ് അയക്കും. എറണാകുളം ജില്ലാ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് വിചാരണക്കോടതിയായ എറണാകുളം അഡീഷണൽ സെഷൻസ് കോടതിയ്ക്ക് കൈമാറി. കുറ്റപത്രത്തിനൊപ്പം കരിമണൽ കമ്പനിയായ ശശിധരൻ കർത്തയുടെ വിവാദ ഡയറിയും ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.



