ഓട്ടത്തിനിടയില്‍ പോലീസ് സ്റ്റേഷനിലെ ജീപ്പിന്റെ ടയറുകള്‍ ഊരിപോയി…

ഓട്ടത്തിനിടയില്‍ തിരുവല്ലം പോലീസ് സ്റ്റേഷനിലെ ജീപ്പിന്റെ ടയറുകള്‍ ഊരിപോയി. വ്യാഴാഴ്ച രാത്രി ഒന്‍പതോടെ തിരുവല്ലം മധുപാലത്തിനടുത്തായിരുന്നു അപകടം. ജീപ്പിന്റെ മുന്‍ഭാഗത്തെ സസ്‌പെന്‍ഷനിലുള്ള നട്ടുകള്‍ ഇളകിയതാണ് ടയര്‍ ഊരിപോകാന്‍ കാരണമായത്. നിയന്ത്രണം വിട്ട ജീപ്പ് റോഡിലൂടെ നിരങ്ങി നിന്നു. ഡ്രൈവറുടെ ശ്രമത്തില്‍ വന്‍അപകടമാണ് ഒഴിവായത്.

ജീപ്പിലുണ്ടായിരുന്ന എസ്‌ഐ വിനോദ് ഉള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. മധുപാലത്തിന് തൊട്ടുമുകളിലുള്ള കുത്തനെയുള്ള റോഡുവഴി ജഡ്ജികുന്നിലേക്ക് പോകവേയാണ് ജീപ്പിന്റെ ടയര്‍ ഊരിപ്പോയത്.

സ്റ്റേഷനില്‍ ആകെയുള്ള മൂന്നുജീപ്പുകളില്‍ ഒരെണ്ണം എസ്എച്ച്ഒയ്ക്കും മറ്റ് രണ്ട് എണ്ണം എസ്ഐ ഉള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്കുമുള്ളതാണ്. ഇവയില്‍ ഒന്ന് എന്‍ജിന്‍ കേടായി അറ്റകുറ്റപണിയിലാണ്. നിലവില്‍ ലഭ്യമായ ജീപ്പുകളിലൊന്നാണ് കേടായത്.

Related Articles

Back to top button