‘രാഹുല്‍ ഗാന്ധി എവിടുത്തെ പ്രതിപക്ഷ നേതാവാണ്?..
പാര്‍ലമെന്‍റിലെ വഖഫ് ബില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനം. രാഹുല്‍ ഗാന്ധി യഥാര്‍ഥത്തില്‍ എവിടുത്തെ പ്രതിപക്ഷ നേതാവാണ്? ഫെയ്‌സ് ബുക്കിലെയോ അതോ ലോക്‌സഭയിലേതോ? എന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്ന ചോദ്യം.
കഴിഞ്ഞ ഒരുവര്‍ഷത്തിനിടയില്‍ പരിഗണിക്കപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ബില്ലുകളില്‍ ഒന്നാണ് വഖഫ് ബില്‍. അങ്ങനെയൊരു ബില്‍ ചര്‍ച്ചയ്‌ക്കെടുക്കുമ്പോള്‍ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് കൃത്യസമയത്ത് പങ്കെടുക്കേണ്ടിയിരുന്നില്ലേ എന്നാണ് ചോദ്യമുയരുന്നത്. കോണ്‍ഗ്രസ് വിപ്പ് നല്‍കിയിട്ടും വഖഫ് ബില്ലിലെ ചര്‍ച്ചയ്ക്കിടെ ഒരു സമയത്തും വയനാട് എംപി പ്രിയങ്ക ഗാന്ധിയും സഭയിലുണ്ടായിരുന്നില്ല. ഇക്കാര്യത്തില്‍ പാര്‍ട്ടി പ്രിയങ്കയോട് വിശദീകരണം തേടിയോ എന്ന കാര്യം വ്യക്തമല്ല. ഈ വിഷയത്തില്‍ കോണ്‍ഗ്രസും പ്രതികരിച്ചിട്ടില്ല. രാഹുല്‍ ഗാന്ധി വഖഫ് ബില്‍ ചര്‍ച്ച നടക്കുന്നതിനിടെ ലോക്സഭയില്‍ എത്തിയെങ്കിലും പങ്കെടുത്തിരുന്നില്ല.