ആലപ്പുഴയിലെ കുഞ്ഞിന്റെ ജനനം.. ചികിത്സാപ്പിഴവ് സമ്മതിച്ച് ആരോഗ്യവകുപ്പ്.. വീണ്ടും കുഞ്ഞിനെ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി…
അസാധാരണ വൈകല്യത്തോടെ കുഞ്ഞു പിറന്ന സംഭവത്തില്‍ ചികിത്സാപ്പിഴവ് സമ്മതിച്ച് ആരോഗ്യവകുപ്പ്. മാതാവിന് ആദ്യ മൂന്നുമാസം നല്‍കിയ പ്രസവ ചികിത്സ തൃപ്തികരമല്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. അപകടസാധ്യത അറിയിക്കുന്നതില്‍ രണ്ട് ഗൈനക്കോളജിസ്റ്റും പരാജയപ്പെട്ടെന്നും കണ്ടെത്തി.ഡോ. സി വി പുഷ്പ കുമാരി, ഡോ. കെ എ ഷെര്‍ലി എന്നിവര്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്തിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കുടുംബത്തിന് കൈമാറി.
അതേസമയം കുഞ്ഞിനെ വീണ്ടും ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് മാറ്റി.തിരുവനന്തപുരം SAT ആശുപത്രിയിലെ ചികിത്സയിൽ തൃപ്തരല്ലെന്ന് കുടുംബം പറയുന്നു.അമ്മയുടെ ആരോഗ്യസ്ഥിതി മോശമാണെന്നും കുടുംബം പറയുന്നു.പിന്നാലെയാണ് കുട്ടിയെ ആലപ്പുഴയിലേക്ക് മാറ്റുന്നത്.