ശ്രീനാഥ് ഭാസിക്കും ഷൈനിനും ഒപ്പമിരുന്നു ഉപയോഗിച്ചു.. എക്‌സൈസ് നോട്ടീസ് നല്‍കും… സിനിമ മേഖലയിലേക്കും അന്വേഷണം…
താരങ്ങള്‍ക്ക് ലഹരി കൈമാറിയെന്ന കഞ്ചാവ് കേസ് പ്രതി തസ്ലീമ സുല്‍ത്താനയുടെ മൊഴിയില്‍ അന്വേഷണം അടുത്ത ഘട്ടത്തിലേക്ക്. ഇവരുമായി നടന്മാർക്കുള്ള ബന്ധത്തെ കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ആവശ്യമെങ്കിൽ സിനിമ താരങ്ങളെ നോട്ടീസ് അയച്ച് വിളിപ്പിക്കുമെന്നും എക്സൈസ് അറിയിച്ചു.ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്.
താരങ്ങള്‍ക്കൊപ്പം പല തവണ ലഹരി ഉപയോഗിച്ചതായി തസ്ലീമ മൊഴി നല്‍കിയെന്നാണ് വിവരം. തസ്ലിമയും താരങ്ങളും തമ്മിലുള്ള ചാറ്റ് എക്‌സൈസിന് ലഭിച്ചിരുന്നു. തസ്ലീമയ്ക്കായി എക്‌സൈസ് ഉടന്‍ കസ്റ്റഡി അപേക്ഷയും നല്‍കും.കൂടുതൽ കണ്ണികൾക്കായി അന്വേഷണം തുടങ്ങിയിരിക്കുകയാണ് എക്സൈസ് സംഘം. വർഷങ്ങളായി സിനിമ മേഖലയിൽ സജീവമാണ് ഇന്നലെ പിടിയിലായ തസ്ലിമ സുൽത്താന. തിരക്കഥ വിവർത്തനമാണ് ഇവരുടെ ജോലി. തസ്ലിമയ്ക്ക് എട്ട് ഭാഷകളിൽ പ്രാവീണ്യമുണ്ട്.